ചെറുതോണി: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ലക്ഷംകവല കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ ഗാന്ധി പ്രതിമക്കുമുന്നിൽ പുഷ്പാർച്ചനയും നടത്തി. വാഴത്തോപ്പ് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷോബി ജെയ്സൺ ആശുപത്രി പരിസരത്തെ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം രവി സുധാകരൻ, ഹെൽത്ത് ഇൻസ്പെക്ടർ സിബി തോമസ്, ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റ്, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവരും പങ്കെടുത്തു.
എസ്പിസി കേഡറ്റുകൾ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരവും അനുബന്ധ പ്രദേശങ്ങളും ശുചീകരിച്ചു. സിപിഒ മാരായ പി.ബി. നിതിൻ, ജാസ്മിൻ ജോൺ, ഡബ്ല്യുഡിഐ റീന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.